Breaking News

കനകപ്പള്ളിയിലെ കട തകർത്ത കേസിലെ സാക്ഷിയെ ആക്രമിച്ചതായി പരാതി


പരപ്പ: കനകപള്ളിയിലെ കടകൾ തകർത്ത കേസിൽ സാക്ഷിപറഞ്ഞ യുവാവിനെ പ്രതി  ആക്രമിച്ചതായി പരാതി. കനകപള്ളി ചാമക്കാലായിൽ ഹൗസിൽ ചാക്കോയുടെ മകൻ ബിജു(40)നെയാണ് കനകപള്ളിയിലെ കുഞ്ഞിക്കണ്ണന്റെ മകൻ സുമേഷ് അക്രമിച്ചത്. ഇന്നലെ വൈകീട്ട് 6 മണിക്ക് പരപ്പയിലെ ഹോട്ടലിൽ ചായകുടിക്കുകയായിരുന്ന ബിജുവിനെ സുമേഷ് കഴുത്തിന് കുത്തിപ്പിടിക്കുകയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിച്ച് പരിക്കേൽപ്പിച്ചു എന്ന മൊഴിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു 

No comments