Breaking News

കേരള യൂത്ത്ഫ്രണ്ട് (ജേക്കബ്‌) കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ആർ ഡി ഒ ഓഫീസിന് മുൻപിൽ ധർണ നടത്തി


കേരള യൂത്ത്ഫ്രണ്ട് (ജേക്കബ്‌) കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ആർ ഡി ഒ ഓഫീസിന് മുൻപിൽ ധർണ നടത്തി. സർക്കാരിൻ്റെ അന്യായമായ നികുതി വർദ്ധനവിനെതിരെയാണ് ധർണ സംഘടിപ്പിച്ചത്.സാധാരണക്കാരെ കൊള്ളയടിക്കുന്ന തരത്തിലുള്ള ഭരണമാണ് നടക്കുന്നതെന്നും പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ള തെന്നും ധർണ ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സാജൻ ജോസഫ് പറഞ്ഞു. അന്യായമായി വർദ്ധിപ്പിച്ച നികുതി  പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് മനോജ് വലിയ പ്ലാക്കൽ അധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ പ്രസിഡൻ്റ് ആൻ്റക്സ് ജോസഫ് യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷമീർ പുളിക്കൽ, നാഷണൽ അബ്ദുള്ള, കെ പി മുനീർ, പി എ അബ്ദുൾ ഹമാൻ, രഞ്ജിത്ത് ,സത്യൻ കമ്പല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments