Breaking News

കാറിടിച്ച് സ്കൂട്ടി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം ; കാർ ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

പരപ്പ: അമിതവേഗതയിൽ വന്ന കാറിടിച്ച് കൂട്ടി യാത്രകാരിക്ക് പരിക്കേറ്റു. പരപ്പ് കനകപള്ളിയിലെ സുരേഷിന്റെ ഭാര്യ കെ.സവിത (38) ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം പരപ്പ പ്രതിഭ നഗറിൽ വെച്ച് സവിത ഓടിച്ച  കെ.എൽ 79 എ 1274 നമ്പർ സ്കൂട്ടിയിൽ എതിരെ അമിത വേഗതയിൽ വന്ന  കെ.എൻ. 12. ബി 4606 നമ്പർ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ  വെളളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments