Breaking News

'മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം വാട്ടർ അതോറിറ്റി സെക്ഷൻ ആരംഭിക്കണം '; കർഷകസംഘം എളേരി ഏരിയ കൺവെൻഷൻ സമാപിച്ചു




ഭീമനടി : മലയോര മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായതിനാൽ വാട്ടർ അതോറിറ്റി സെക്ഷൻ ഉടൻ ആരംഭിക്കണമെന്നും, സർക്കാർ നിശ്ചയിച്ച 34 രൂപയ്ക്ക് പഞ്ചായത്ത് തലത്തിൽ നാളികേര സംഭരണം ഉടൻ ആരംഭിക്കണമെന്നും ഭീമനടിയിൽ നടന്ന കർഷകസംഘം എളേരി ഏരിയ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു

കൺവെൻഷൻ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു, സി കെ അപ്പു നായർ അധ്യക്ഷത വഹിച്ചു, ടി പി തമ്പാൻ, എ അപ്പുക്കുട്ടൻ, കെ ജനാർദ്ദനൻ, കെ വി കാർത്യായനി, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു, കർഷകസംഘം എളേരി ഏരിയ പ്രസിഡണ്ടായി എ അപ്പുക്കുട്ടനെ തെരഞ്ഞെടുത്തു. പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത സഖാവ് ബാലകൃഷ്ണനെ കൺവെൻഷനിൽ അനുമോദിച്ചു.

No comments