മഹിള ഐക്യവേദി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളിൽ വിഷുക്കോടിയും വിഷുക്കൈ നീട്ടവും നൽകി
വെള്ളരിക്കുണ്ട്: മഹിള ഐക്യവേദിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൈന്ദവ ഭവനങ്ങളിലെ ഊര് മൂപ്പത്തിമാരെയും, മറ്റ് അവശതകൾ നേരിടുന്ന സഹോദരങ്ങളെയും മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി സതി അയ്യങ്കാവിന്റെ നേതൃത്വത്തിൽ വിഷുക്കോടി വിതരണവും, വിഷുക്കൈനീട്ടവും നൽകി ആദരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ ഹിന്ദു ഐക്യവേദി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ മുഴുവൻ ഹൈന്ദവ കുടുംബങ്ങളിലെ അമ്മമാരുടെയും, സ്ത്രീകളുടെയും സാമ്പത്തികവും, സാമൂഹികവുമായ പുരോഗതി ലക്ഷ്യം വച്ചാണ് മഹിള ഐക്യവേദിയുടെ പ്രവർത്തനങ്ങൾ എന്നും, വരും കാലങ്ങളിൽ അവശത അനുഭവിക്കുന്ന മുഴുവൻ ഹൈന്ദവ കുടുംബങ്ങളിലും സമ്പർക്കം നടത്തുക എന്നത് തന്നെയാണ് ഐക്യവേദിയുടെ ലക്ഷ്യം എന്നും ചടങ്ങിൽ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
No comments