Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 5 വർഷം കഠിന തടവും 50,000 രൂപ പിഴയും


പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിക്ക്‌ 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കുഞ്ഞിമംഗലം കുതിരുമ്മലിലെ പി.എം.രമേശനെ (49)യാണ്‌ തളിപ്പറമ്പ്‌ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്‌. 2018 സ്പെത്ബര്‍ 8ന്‌ വൈകീട്ട്‌ പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ 11 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ്‌ ശിക്ഷ. വയലില്‍ അമ്മയോടൊപ്പം എത്തിയ കുട്ടിയെ ഇയാള്‍ വീടിനോട്‌ ചേര്‍ന്ന അടുക്കളയില്‍ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ എസ്‌.ഐ. ആയിരുന്ന കെ.ഷൈനാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. പ്രോസിക്യൂഷന്‍ വേണ്ടി ഷെറിമോള്‍ ജോസ്‌ ഹാജരായി.

No comments