Breaking News

"ക്ലീൻ കിനാനൂർ കരിന്തളം " ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ജനകീയ കൺവെൻഷൻ കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു


കരിന്തളം: "നവകേരളം വൃത്തിയുള്ള കേരളം..വലിച്ചെറിയൽ മുക്ത കേരളം.." മഴക്കാല പൂർവ്വ ശുചീകരണം. "ക്ലീൻ കിനാനൂർ കരിന്തളം " ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ജനകീയ കൺവെൻഷൻ കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ടി. പി ശാന്തയുടെ അധ്യക്ഷതയിൽ  പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ.രവി  ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ആർ പി വത്സരാജ്, നവകേരള മിഷൻ ആർ പി രാഘവൻ മാസ്റ്റർ ,കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജിഷ മുങ്ങത്ത്, എച്ച് ഐ സുരേഷ് ബാബു,  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രവീണ,സനൂപ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ നാസർ സി എച്ച് ഷൈജമ്മാ ബെന്നി വാർഡ് മെമ്പർമാരായ ഉമേശൻ വേളൂർ ,കെ വി ബാബു സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജു ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഷീല പി യു സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി നന്ദിയും പറഞ്ഞു മെയ് അഞ്ചിനുള്ളിൽ  മുഴുവൻ വാർഡുകളിലും ജനകീയ കൺവെൻഷൻ നടക്കും. മെയ് 10 നകം മുഴുവൻ സ്ഥാപനങ്ങളും ശുചീകരിക്കും. 15 നകം മുഴുവൻ വീടുകളും തോട്ടങ്ങളും ശുചീകരിക്കും.



No comments