Breaking News

കേരള മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് സ്‌കൂൾ കിറ്റ്, ലാപ്‌ടോപ്പ് വിതരണം മെയ് ആറ് വരെ അപേക്ഷിക്കാം ഫോൺ 0467 2205380.


കാസര്‍കോട് : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷാരംഭത്തില്‍ ഒന്നു മുതല്‍ ഏഴു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി മെയ് 6 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2021-22, 2022-23 അദ്ധ്യയന വര്‍ഷങ്ങളില്‍ എന്‍ജിനിയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി.അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി. നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷവഴി മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പും പഠനകിറ്റും നല്‍കുന്നത്. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.orgയിലും ലഭിക്കുന്നതാണ്. ഫോണ്‍ 0467 2205380.

No comments