Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതൻ മരണപ്പെട്ടു


മാര്‍ച്ച് 3-ാം തീയ്യതി വാഹനാപകടത്തില്‍ പരിക്കേറ്റ മദ്ധ്യ വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന സംസാരിക്കാന്‍ സാധിക്കാത്ത വ്യക്തി മരണപ്പെട്ടു. അജ്ഞാതന്റെ സ്ഥലവും പേരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആളെ തിരിച്ചറിയാന്‍ പറ്റുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു. മാര്‍ച്ച് 3-ാം തീയ്യതി പാലക്കുന്നില്‍ റോഡരികില്‍ നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തിന് പിക്ക് അപ് വാഹനമിടിച്ചാണ് പരിക്കേറ്റത്. ആദ്യം കാസറഗോഡ് ആശുപത്രിയിലും പിന്നിട് പരിയാരത്തും എത്തിച്ചു. നിലവില്‍ അമ്പലത്തറ സ്‌നേഹാലയത്തില്‍ സംരക്ഷിച്ചു വരികയായിരിന്നു. ബേക്കല്‍ പോലീസില്‍ ആക്‌സിഡന്റ് കേസ് നിലവിലുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

No comments