Breaking News

കരിയുന്നു, മലബാറിന്റെ വാഴത്തോട്ടം മടിക്കൈയിലെ വാഴക്കർഷകർക്ക് വേനൽകാലം കണ്ണീർകാലം ‌


മടിക്കെെ : വേനൽമഴ പോലുമില്ലാതെ വരൾച്ച തുടങ്ങിയതോടെ മടിക്കൈയിലെ വാഴക്കർഷകർക്ക്‌ നിരാശ. തുലാമഴ വേണ്ടത്ര കിട്ടാതിരുന്നതും വേനൽ മഴ ചതിച്ചതുമാണ് കർഷകരുടെ സ്വപ്നങ്ങൾക്ക്‌ കരിനിഴൽ വീഴ്ത്തിയത്. ജലസേചനം മുടങ്ങി വാഴകൾക്ക് വളർച്ച മുരടിച്ചതിനാൽ ഇത്തവണ കൃഷിക്കാർക്കു കനത്ത നഷ്ടമാണ്.സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലഭിക്കാറുള്ള വേനൽ മഴ ഇത്തവണ പെയ്തില്ല. പലയിടങ്ങളിലും തീരെ വെള്ളമില്ല. നനയ്ക്കാൻ മാർഗമില്ലാതെ പ്രയാസപ്പെടുകയാണ് കൃഷിക്കാർ.
കുലച്ച വാഴകളിൽ കായ പിടിക്കാത്തതും വലിയ പ്രതിസന്ധിയാണ്. തോടുകളും കുളങ്ങളും, നീർച്ചലുകളും വറ്റിവരണ്ടതോടെ ജലസേചനത്തിന് മാർഗമില്ലാതെ നട്ടം തിരിയുകയാണിവർ. പുഴയിൽ കുഴി കുത്തി മോട്ടോർ സ്ഥാപിച്ച് 150 മീറ്റർളം ദൂരേയ്ക്ക് വെള്ളം പമ്പ് ചെയ്ത് നനച്ചാലും പകുതിയോളം വാഴകൾക്ക് നനയ്ക്കാനുള്ള വെള്ളം മാത്രമെകിട്ടൂ . പലരും പാട്ടത്തിനെടുത്ത വയലിലാണ് കൃഷിയിറക്കിയത്‌.
നിലത്തിനുള്ള പണം നൽകിയത് പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോഴുള്ള തെന്ന് കയക്കീൽ ചന്ദ്രനും കോട്ടക്കുന്ന് സന്തോഷും പറഞ്ഞു. കൃഷിയിടത്തിലെ കൂവലുകളിൽ നിന്നും മൺകുടത്തിലാണ് വെള്ളമെടുത്ത് വാഴകൾ നനയ്ക്കുന്നത്. എന്നാൽ കൂവലുകൾ വറ്റി. ഇതോടെ ലക്ഷങ്ങൾ ചെലവിട്ട് കൃഷിയിറക്കിയ പലരും ബാങ്ക് കടം എങ്ങിനെ തിരിച്ചടക്കുമെന്ന വിഷമത്തിലാണ്‌.


No comments