Breaking News

റോട്ടറി പരപ്പയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭുപേഷ് ഉൽഘാടനം ചെയ്തു


റോട്ടറി പരപ്പ യുടേയും Talent Study centre ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23-ാം തീയ്യതി ഞായറാഴ്ച 2 PM മുതൽ 6 PM വരെ പരപ്പ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോയ ത്തിൽ വെച്ച് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളുമായി 300 - ൽ പരം ആൾക്കാർ പങ്കെടുത്തു. പ്രോഗ്രാം ഡയരക്ടർ എം ജെ  ജെയിംസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ഡോ സജീവ് മറ്റത്തിൽ അധ്യക്ഷനായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭുപേഷ് ഉൽഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് ഗവർണർ ചടങ്ങിന് ആശംസ അറിയിച്ചു. പ്രശസ്ത Trainer. ശ്രീ. കൃഷ്ണ രാജ്കോട്ടയം (Master Trainer ICT Acadamy of Kerala) ക്ലാസ്സ് കൈകാര്യം ചെയ്തു. റോട്ടറി പരപ്പ യുടെ സെക്രട്ടറി സിൻ ജോ ജോസഫ് നന്ദി രേഖപ്പെടുത്തി. പരപ്പ പ്രദേശത്തും സമീപപ്രദേശത്തുമുള്ള രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിന്റെ വ്യത്യസ്ത മേഖലയെക്കുറിച്ചും, വിവിധ തരത്തിലുള്ള കോഴ്സുകളെക്കുറിച്ചു , തൊഴിലവസരങ്ങളെക്കുറിച്ചും അറിയാൻ സെമിനാർ ഉപകരിക്കുകയുണ്ടായി

No comments