Breaking News

വീടിന്റെ ടെറസിൽ നിന്ന് വീണ ഓട്ടോ ഡ്രൈവർ മരിച്ചു ഉദുമ കൊക്കാലിലെ കെ.രാഘവൻ (55) ആണ് മരിച്ചത്


ഉദുമ : വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയില്‍ താഴേക്ക് വീണ ഗൃഹനാഥന്‍ മരിച്ചു. ഉദുമയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കൊക്കാലിലെ കെ.രാഘവന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വീടിന്റെ മേല്‍ത്തട്ട് ശുചീകരിക്കുന്നതിനിടയില്‍ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രാഘവനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകു ന്നേരത്തോടെ മരിച്ചു. എം ബി നാരായണിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്.

ഭാര്യ: പ്രിയ. മക്കള്‍: മേഘ, അനഘ (ഇരുവരും വിദ്യാര്‍ഥിനികള്‍ ). സഹോദരങ്ങള്‍: കെ.ചന്ദ്രന്‍, പ്രഭാകരന്‍, രാജന്‍, പുരുഷോ ത്തമന്‍, ബേബി, അനിത, പ്രമീള. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

No comments