Breaking News

വെള്ളരിക്കുണ്ട് ബീവറേജ് ഷോപ്പ് തീപിടുത്തം: ദുരൂഹത നീക്കണം അന്വേഷണം വേണം എൽ. ഡി. എഫ്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബീവറേജ് ഷോപ്പിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ വകുപ്പുതലത്തിലും പോലീസ് തലത്തിലും അന്വേഷണം വേണമെന്നും എൽ. ഡി.എഫ് ബളാൽ പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.തുടർച്ചയായി ഒരുസ്ഥാപനത്തിൽ തീപിടുത്തമുണ്ടാകുമ്പോൾ അത് ഗൗരവമായി പരിശോധിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.

ഇതു സംബന്ധിച്ച പരാതി വകുപ്പുമന്ത്രിക്ക് ഫാക്സ് സന്ദേശമായി കൈമാറി. വെള്ളരിക്കുണ്ട് സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം സി.പി.ഐ. എം. എളേരി ഏരിയാ കമ്മിറ്റിയംഗവും എൽ.ഡി.എഫ് പഞ്ചായത്തുതല കൺവീനറുമായ ടി.പി. തമ്പാൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറിയും എൽ.ഡി. എഫ്. പഞ്ചായത്തുതല ചെയർമാനുമായ ചന്ദ്രൻ വിളയിൽ അധ്യക്ഷത വഹിച്ചു.

വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് സ്കറിയ കല്ലേക്കുളം, സി.ഡി.മാത്യു, കെ.സി.സാബു, ബിജു തുളിശ്ശേരി, ജോർജുകുട്ടി തോമസ് മാടപ്പള്ളി, കെ.ദിനേശൻ, ജോയി കിഴക്കുംകര, വിഷ്ണു .കെ. എന്നിവർ പ്രസംഗിച്ചു.


No comments