Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ മുഹബ്ബത്ത് 23 കുടുംബ സംഗമവും ഇശൽ നൈറ്റും സംഘടിപ്പിച്ചു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ മുഹബ്ബത്ത് 23 കുടുംബ സംഗമവും വനിതാ മീറ്റും ഇശൽ നൈറ്റും സംഘടിപ്പിച്ചു. വനിതാ മീറ്റ് ഫാത്തിമ സാദത്ത് ഉദ്‌ഘാടനം ചെയ്തു.സഹദിയ്യാ ഷുക്കൂർ അധ്യക്ഷയായി. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് പി റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തി. കുടുംബ സംഗമം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ടി എച്ച് ഖാദർ അധ്യക്ഷനായി. ചടങ്ങിൽ വിവിധ രംഗത്ത് കഴിവ് തെളിയിച്ചവരെ എൻ എ നെല്ലിക്കുന്ന് എം എൽ എ  ഉപഹാരം നൽകി ആദരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് അബുദാബി കെ എം സി സി നൽകുന്ന ബൈത്തുറഹ്മ നിർമ്മാണ ഫണ്ട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്കു എം എൽ എ കൈമാറി.  മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ സി റഹൂഫ് ഹാജി മുഖ്യാതിഥിയായി. എ വി അബ്ദുൽ ഖാദർ, ജാതിയിൽ ഹസൈനാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, മെമ്പർമാരായ എം വി ലിജിന, പി റൈഹാനത്ത്, നൗഷാദ് എളമ്പാടി, ശംസുദ്ധീൻ പെരുമ്പട്ട, പി അബ്ദുൽ റഹ്‌മാൻ, എ കെ അഷ്‌റഫ്, എം സിദ്ധീഖ്,റാഹിൽ മൗക്കോട്, റംല കുന്നുംകൈ, ഉമർ മൗലവി, കെ അഹമ്മദ് കുഞ്ഞി, നൂരിഷാ പെരുമ്പട്ട,പി കെ കരീം മൗലവി, ബഷീർ പുഴക്കര, എൻ പി അബ്ദുൽ റഹ്‌മാൻ സംബന്ധിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങളും ഇശൽ നൈറ്റും നടന്നു.


No comments