Breaking News

കുമളി- കൊന്നക്കാട് കെ എസ് ആർ ടി ബസിന് സ്വീകരണം നൽകി


കൊന്നക്കാട് :മലയോര മേഖലയിലെ കെ എസ് ആർ ടി സി യുടെ ഏറ്റവും ജനപ്രീതിയുള്ള സർവീസുകളിൽ ഒന്നായ കുമളി കൊന്നക്കാട് റൂട്ടിൽ പുതുതായി തുടങ്ങിയ സ്വിഫ്റ്റ് ബസിന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റും ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷനും സംയുക്തമായി കൊന്നക്കാട് ടൗണിൽ സ്വീകരികരണം നൽകി.എട്ട് വർഷത്തിൽ ഏറെയായികുമളി കൊന്നക്കാട് റൂട്ടിൽ സൂപ്പർ ഫാസ്ററ്റ് ആയി സർവീസ് നടത്തുന്ന ബസ് ഇന്നുമുതൽ സ്വിഫ്റ്റ് സർവീസ് ആയി മാറി. എട്ട് വർഷമായി സർവീസ് നടത്തുന്ന പഴയ ബസിന് പകരം പുതിയ ബസ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും പരിഹാരമായി. തുടർന്ന് മധുര വിതരണം നടത്തി.വ്യാപാരി വ്യവാസി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്‌ എ ടി ബേബി അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ അംഗം ബിൻസി ജെയിൻ,ജിത്തു കൊന്നക്കാട്,വിനോദ് എവുജിൻ ടി കെ ,ഷെറിൻ കൊല്ലകൊമ്പിൽ ജോയൽ മാത്യു, ഷിജോ നെല്ലിക്കത്തടം, സുനീഷ് കുമാർ,എൻ ടി മാത്യു,വിനു തോട്ടോൻ, മണി, സിജു കുട്ടൻഷാലറ്റ് ജോസഫ് ,സതി, ജസീല,ജോളി, ജോസ്കുട്ടി പുളിക്കത്തടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രമണി ശ്രീ നന്ദി പറഞ്ഞു

No comments