Breaking News

ടൗൺ ക്ലബ്ബ് വെള്ളരിക്കുണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി നടത്തി വന്ന സമ്മർ വോളി ക്യാമ്പ് സമാപിച്ചു തഹസിൽദാർ പി.വി മുരളി സർട്ടിഫിക്കറ്റ് വിതരണം നടത്തി


വെള്ളരിക്കുണ്ട്:  ടൗൺ ക്ലബ്ബ് വെള്ളരിക്കുണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തി വന്ന സമ്മർ വോളി ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ സമാപന സമ്മേളന ഉദ്ഘാടനവും  കായിക താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി നിർവ്വഹിച്ചു. ടൗൺ ക്ലബ്ബ് വോളി അക്കാദമിക്ക് റോയൽ ട്രാവൻകൂർ ഫാർമേഴ്സ്  പ്രൊഡ്യൂസേർസ് കമ്പനി നല്കിയ ജേഴ്സിയുടെ പ്രകാശനം റോയൽ ട്രാവൻകൂർ ഏരിയ മാനേജർ ജെയ്സ് മാത്യു ടൗൺ ക്ലബ്ബ് രക്ഷാധികാരി സാജൻ ജോസഫിന് നല്കി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡണ്ട് മനോജ് ഐപ്പ് പുളിയായിൽ അദ്ധ്യക്ഷത വഹിച്ചു , കോച്ച് ടിൽജോയെ ചടങ്ങിൽ ആദരിച്ചു. ഷൈജു അബ്രാഹം എളേരി , ജോയൽ ജോസഫ് , സജി ജോസഫ്, ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു.

No comments