Breaking News

കുമ്പളയിൽ വൻ മദ്യക്കടത്ത്; കാറിൽ കടത്തുകയായിരുന്ന കർണാടക മദ്യവുമായി യുവാവ് പിടിയിൽ


കാറില്‍ കടത്തുകയായിരുന്ന 302.4 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍. മംഗല്‍പാടി കുക്കാറിലെ ഫാറൂഖിനെ(26)യാണ് കുമ്പള കോയിപ്പാടി കുണ്ടങ്കരടുക്കയില്‍ വെച്ച് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും വാഹനം കുറുകെയിട്ട് പിടികൂടിയത്. പ്രതി മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍-14 ആര്‍-5418 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, വി.മഞ്ജുനാഥന്‍, പി.എസ് പ്രിഷി, എക്‌സൈസ് ഡ്രൈവര്‍മാരായ പി.വി ദിജിത്ത്, പി.എ ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.


No comments