വീട്ടമ്മ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
ഒടയംചാൽ വീട്ടമ്മയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒടയംചാൽ കോടോം കുതിരക്കല്ലിലെ ശങ്കരന്റെ ഭാര്യ കാരിച്ചി(63)യാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെ വീട്ടിലെ മുറിയുടെ ജനാൽ കമ്പിയിൽ സാരിയിൽ കെട്ടി തൂങ്ങി നിലയിൽ കണ്ടത്. പൂടംങ്കല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മക്കൾ: കല്യാണി ,ബിന്ദു ,രാധ, രാജപുരം പോലീസ് കേസെടുത്തു.
No comments