ടവേര വീടിന് മുകളിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക് വൻ ദുരന്തം ഒഴിവായി
നീലേശ്വരം: പേരാലിലെ നീലേശ്വരം താലൂക്ക് ആശുപത്രിയ്ക്ക് സമീപം ടവേര നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ട് വൻദുരന്തം ഒഴിവായി. വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ
ടവേര ഡ്രൈവർ പാലായിലെ ടി.വി.രജിത്ത്, കൂടെ ഉണ്ടായിരുന്ന ടെമ്പോ ഡ്രൈവർ പാലായിയിലെ ബാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടേയും പരുക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. നീലേശ്വരത്തുനിന്നും പാലായിഭാഗത്തേക്ക് പോവുകയായിരുന്ന ടവേര നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിക്ക് സമീപം പെട്ടി കട നടത്തുന്ന ചന്തുട്ടിയുടെ വീടിന്റെ മുകളിലേക്കാണ് ടവേര മറിഞ്ഞത്. വീടിന്റെ ശുചിമുറി ഉൾപ്പെടെ ഒരു ഭാഗമാണ് പൂർണ്ണമായും തകർന്നത്.
No comments