Breaking News

രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ ജലബജറ്റ് ശിൽപശാല സംഘടിപ്പിച്ച് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി. രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരും നാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി ദാമോദരൻ അദ്ധ്യക്ഷനായ ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അസി.എൻജിനീയർ ശ്രീ ബാബുരാജൻ , ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ ഷൈജു ടി, ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സൺ ശ്രീ.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ജലബജറ്റിനെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ്, വിസകന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ കെ, പരപ്പ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ചാക്കോ , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , ഹെൽത്ത് ഇൻസ്പെക്ടർ,  സി.ഡി.എസ് എ.ഡി.എസ് ഭാരവാഹികൾ, എം.ജി.എൻ.ആർ.ഇ.ജി.എ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

No comments