Breaking News

'ഗരുഡൻ' സെറ്റിൽ സുരേഷ് ഗോപിയുടെ മാസ് എന്‍ട്രി; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ



നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗരുഡ'ന്റെ സെറ്റിൽ വന്നിറങ്ങി നടൻ സുരേഷ് ഗോപി. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിൽ ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വെള്ളിയാഴ്ച നടന്ന പൂജ ചടങ്ങിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും അവരുടെ ബന്ധുമിത്രാദികളും പങ്കെടുത്തിരുന്നു. സംവിധായകൻ അരുൺ വർമ്മയുടെ ഗുരു കൂടിയായ മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിച്ചത്.


അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാക്കും. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം. മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ്‌ ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്സ് സേവ്യർ കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ആക്ഷൻ ബില്ലാ ജഗൻ.

No comments