Breaking News

ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു


കരുവഞ്ചാൽ: ഡെങ്കിപ്പനി ബാധിച്ച്  യുവതി മരിച്ചു. കരുവഞ്ചാൽ കോട്ടക്കടവ് വില്ലയ്ക്ക് സമീപത്തെ ഇലഞ്ഞിമറ്റത്തിൽ കുര്യന്റെ ഭാര്യ അഞ്ജു(36)വാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കുറച്ചു ദിവസങ്ങളായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്. വിദ്യാർത്ഥികളായ അന്നക്കുട്ടി, അൽഫോൻസ് എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് കരുവഞ്ചാൽ ചെറുപുഷ്പ ദേവാലയത്തിൽ നടന്നു.

No comments