Breaking News

കാഞ്ഞങ്ങാട് മൽസരിച്ചോടിയ കെ.എസ്.ആർ.ടി സിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു: ഡ്രൈവർമാർ അറസ്റ്റിൽ


കാഞ്ഞങ്ങാട് :മൽസരിച്ചോടിയ കെ.എസ്.ആർ.ടി സിയും സ്വകാര്യ ബസ്സും പുതിയ കോട്ടയിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ ഡ്രൈവർമാരെ ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പയ്യന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സിയും തബു ബസുമാണ് കൂട്ടിമുട്ടിയത്. ഇതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി സ്വകാര്യ ബസ് ഡ്രൈവർ തളിപ്പറമ്പ് ഏഴാംമൈലിലെ ടി.മഹേഷ് (35),കെ.എസ്.ആർ.ടി.സി ഡ്രൈവർ കണ്ണൂർ ചിറ്റാരിക്കൊവ്വലിലെ പി കെ.സുഭാഷ് (42) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാഞ്ഞങ്ങാട് സ്റ്റാന്റ് വിട്ട് പയ്യന്നൂർ ഭാഗത്തേക്ക് മൽസരിച്ച് ഓടി പുതിയ കോട്ടയിൽ കൂട്ടിയിടിക്കുകയായിരുന്നു.

No comments