Breaking News

നരേന്ദ്രമോദി സർക്കാറിന്റെ ഒൻപതാം വാർഷികം ; ബി ജെ പി യുടെ നേതൃത്വത്തിൽ കൊല്ലംപാറയിൽ ഗൃഹസമ്പർക്ക പരിപാടി നടത്തി


കൊല്ലംപാറ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊല്ലം പാറയിൽ നരേന്ദ്രമോദി സർക്കാറിന്റെ 9 വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ബി ജെ പി  പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രഞ്ജിത്ത് വരയിൽ, യുവമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കിരൺ രാജ് കൂവാറ്റി, വിനോദ് തലയ ടുക്കം , തുടങ്ങി നിരവധി പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സമ്പർക്ക പരിപാടികളിൽ പങ്കെടുത്തു. യുഡിഎഫ് ൻ്റെയും, എൽഡിഎഫിൻ്റെയുംയും ഒ ത്തുകളി രാഷ്ട്രീയം സമൂഹത്തിൻറെ മുന്നിൽ മറനീക്കി ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും, മുഴുവൻ കേന്ദ്ര ഗവൺമെൻറ് പദ്ധതികളും കേരള സർക്കാരിന്റെ പദ്ധതി എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡൻറ് രഞ്ജിത്ത് വരയിൽ അഭിപ്രായപ്പെട്ടു. കരിന്തളം പഞ്ചായത്തിലും ഏറെ വൈകാതെ തന്നെ ബിജെപി വിവിധ വാർഡുകളിൽ നിർണായകസ്ഥാനം കയ്യടക്കാൻ പോവുകയാണെന്നും, എൽഡിഎഫ്,യുഡിഎഫ് മുന്നണികളിൽ നിന്നും നിരവധി പേരാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് വരാൻ തയ്യാറാകുന്നതെന്നും രഞ്ജിത്ത് വരയിൽ അഭിപ്രായപ്പെട്ടു.

No comments