കേരള വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ ,കുന്നുംകൈ യൂണിറ്റുകൾ വ്യാപാരിദിനാഘോഷം നടത്തി
പരപ്പ : കേരള വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂനിറ്റ് ആഗസ്റ്റ് 9 വ്യാപാരിദിനം ആഘോഷിച്ചു.വ്യക്ക സമ്പന്ധമായ അസുഖം കാരണം, കച്ചവടം മുടങ്ങി വീട്ടിൽ കഴിയുന്ന യൂണിറ്റ് അംഗം ഷെറ്റി ചികിത്സ സഹായ നിധിയുടെ ഉദ്ഘാടനവും പതാക വന്ദനം, മധുര പലഹാര വിതരണവും നടത്തി. യൂനിറ്റ് പ്രസിഡൻ്റ് വിജയൻ കോട്ടക്കൽ അദ്ധ്യക്ഷം വഹിച്ചു. സലീം, സുധീഷ്, അനാമയ് ,വി.നാരായണൻ, കുഞ്ഞബ്ദുള്ള, രാജീവൻ, ഇർഷാദ്, ഡെന്നീസ് തുടങ്ങിയവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നുംകൈ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു. മധുരം വിതരണം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി കെ ബഷീർ ആറിലകണ്ടം പതാക ഉയർത്തി
No comments