പാചകവാതക വിതരണം കാര്യക്ഷമവും പരാതിരഹിതവുമാക്കണം ; വെള്ളരിക്കുണ്ട് താലൂക്കിലെ ചക വാതക ഏജൻസികളുടെ യോഗം താലൂക്ക് സപ്ലൈ ഓഫീസിൽ നടന്നു
വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പാചക വാതക ഏജൻസികളുടെയും യോഗം താലൂക്ക് സപ്പെ ഓഫിസറുടെ ചേമ്പറിൽ നടന്നു. യോഗത്തെ വെള്ളരിക്കുണ്ട് തഹസീൽദാർ പി.വി. മുരളി അഭിസംബോധന ചെയ്തു. താലൂക്കിലെ പാചകവാതക വിതരണം കാര്യക്ഷമവും പരമാവധി പരാതി രഹിതവും ആക്കണമെന്ന് തഹസിൽദാർ യോഗത്തിൽ നിർദേശിച്ചു. ഡോർ ഡെലിവറി ഉറപ്പാക്കണമെന്നും പ്രത്യേകമായി അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി സി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.അംഗീകൃത ട്രാൻസ്പോർട്ടേഷൻ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളുവെന്ന് യോഗത്തിൽ ഏജൻസി പ്രതിനിധികൾ അറിയിച്ചു.
വിവിധ ദൂരത്തിന്റെ അടിസ്ഥാനത്തിലുള്ള ട്രാൻസ്പോർട്ടേഷൻ നിരക്ക് ഏജൻസി ഓഫിസിൽ പ്രദർശിപ്പിച്ചിട്ടുണ്ടന്നും പ്രതിനിധികൾ അറിയിച്ചു. ഡോർ ഡെലിവറി ഉറപ്പാക്കുന്നുമുണ്ട്.
ഉപഭോക്താക്കൾ ബില്ലിൽ കാണുന്ന തുക മാത്രമേ നൽകേണ്ടതു ള്ളു. സിലിണ്ടറിന്റെ തൂക്കം ,തൂക്കി നോക്കി ബോദ്ധ്യപ്പെടാവുന്നതുമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റഗുലേറ്റർ , ഗ്യാസ് സ്റ്റൗവ്, വാൾവ് എന്നിവ 5 - വർഷം കൂടുമ്പോൾ നിർബന്ധമായും ഓയിൽ കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
യോഗത്തിൽ താലൂക്കിലെ വിവിധ ഗ്യാസ് ഏജൻസികളെ പ്രതിനിധികരിച്ച് സി.എം മാത്യൂ -ജെ.എം.ജെ. ഗ്യാസ് ഒടയംചാൽ, തോമസ് മാത്യൂ ഈസ്റ്റ് എളേരി ഗ്യാസ് ഏജൻസി ,ഷാജി മൈക്കേൽ മാതാ ഗ്യാസ് ഏജൻസി മാലോം, അശോകൻ പിലാക്കണ്ടി - പിലാക്കണ്ടി ഗ്യാസ് സർവ്വീസ് കോഴി ച്ചാൽ എന്നിവരും പങ്കെടുത്തു
അസി: താലുക്ക് സപ്ലെ ഓഫിസർ ജയൻ എൻ. പണിക്കർ സ്വാഗതവും എളേരി റേഷനിങ്ങ് ഇൻസ്പെക്ടർ ജാസ്മിൻ കെ ആന്റെണി നന്ദിയും പറഞ്ഞു. സീനിയർ ക് ളർക്ക് മാരായ ബിനോയ് ജോർജ്, ദിനേശ് കുമാർ സി എം, വിശാൽ ജോസ്, ജീവനക്കാരായ രാധ ഏ ,ജിഷ്ണു വി.വി, മധു. സി കെ എന്നിവരും പങ്കെടുത്തു.
No comments