Breaking News

ലോക ആദിവാസി ദിനാചരണം പനത്തടി പഞ്ചായത്തിൽ നടന്നു ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ഉത്ഘാടനം ചെയ്തു


പനത്തടി: കുടുംബശ്രീ ജില്ലാമിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി   പനത്തടി പഞ്ചായത്ത് സി.ഡി.എസ്‌ൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക ആദിവാസി ദിനാചരണം  പനത്തടി പഞ്ചായത്തിൽ വെച്ച്  നടത്തി. ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ഉത്ഘാടനം നിർവ്വഹിച്ചു പഞ്ചായത്ത്  പ്രസിഡന്റ് പ്രസന്ന പ്രസാദ് അധൃഷത വഹിച്ചു. 

  കുടുംബശ്രി ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥിയായി. 

കുടുംബശ്രീ  എ.ഡി.എം.സി.മാരായ സി.എച്ച്  ഇക്ബാൽ ,   ഡി.ഹരിദാസ് ,സിങ്.ഡി.എസ്  പ്രസിഡന്റ് ആർ.സി രജനിദേവി,

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു. ഊരുമൂപ്പൻമാർ, കുടുബശ്രീ അംഗങ്ങൾ ,ബ്ലോക്ക് കോർഡിനേറ്റർമാർ, സ്നേഹിത സ്റ്റാഫ് , ആനിമേറ്റർമാർ ,പ്രോമോട്ടർമാർ, വിവിധ രാക്ഷ്ട്രിയ പാർട്ടി  പ്രതിനിധികൾ ഥുടങ്ങിയവർ പരിപാടിയുടെ ഭാഗമായി .ആദിവാസി 

തനത് കലകളായ മംഗലംകളി,കുടിയാ നൃത്തം,  ട്രൈബൽ ബാലസഭ കുട്ടികളുടെ കളരി പ്രകടനം ,  നാടൻ പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ ദിനചരണത്തിൻ്റെ ഭാഗമായി നടന്നു.പരിപാടിയുടെ ഭാഗമായി വർണ്ണാഭമായ ഘോഷ യാത്രയും സംഘടിപ്പിച്ചു.

No comments