കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കാലിച്ചാമരം ബാങ്ക് ഓഫ് ബറോഡ ഉപകരണങ്ങൾ നൽകി
കരിന്തളം: കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ശാഖ സാമൂഹ്യ നൻമ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ ഉപകരണങ്ങളുടെ ഏറ്റുവാങ്ങൽ ചടങ്ങ് കോയിത്തട്ട കുടുംബശ്രീ ഹാളിൽ വെച്ച് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രവി ഉദ്ഘാടനം ചെയ്തു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജർ പ്രജീഷ് ഉപകരണങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.പി.ശാന്ത,നളിനാക്ഷൻ, എൻ.കെ തുടങ്ങിയവർ സംസാരിച്ചു.
No comments