വളപട്ടണം പുഴയില്‍ ചാടിയ കമിതാക്കളില്‍ ഭര്‍തൃമതിയായ കാസര്‍കോട് സ്വദേശിനിയെ രക്ഷപ്പെടുത്തി
വളപട്ടണം പുഴയില്‍ ചാടിയ കമിതാക്കളില്‍ ഭര്‍തൃമതിയായ കാസര്‍കോട് സ്വദേശിനിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയെയാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നാണ് പ്രാഥമിക വിവരം. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സഹായം തേടിയിട്ടുണ്ട്. പ്രദേശവാസികളും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്.
No comments