സെൻസസ് 2027: സെൻസസ് പരിശീലന പരിപാടി ആരംഭിച്ചു... കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
സെൻസസുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി വിവരം ശേഖരിക്കുന്ന എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുന്ന ഫീൽഡ് ട്രെയിനേഴ്സിനുള്ള പരിശീലന പരിപാടി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. സെൻസസുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ പരിശീലന പരിപാടിക്ക് ഡി സി ഒ ഡെപ്യൂട്ടി ഡയറക്ടർ വി.വിഭ യാണ് മേൽനോട്ടം നൽകുന്നത് . മാസ്റ്റർ ട്രെയിനർമാരായ ജിഷ , പിവി,രാജ്കുമാർ എന്നിവരും ക്യു ആർടി ടീം അംഗംസജിത് രാജ് എന്നിവർ ക്ലാസുകൾ നയിച്ചു.
പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ജൂൺ 16 മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷനുമായി ബന്ധപ്പെട്ട് ആപ്പ് വഴി വിവരങ്ങൾ പൂരിപ്പിച്ചു നൽകേണ്ടത്. ജൂലൈ ഒന്നു മുതൽ 30 വരെ ഫീൽഡ് സന്ദർശനം നടത്തും.
No comments