Breaking News

ഗുളികകൾ അമിതമായി കഴിച്ചു ചികിത്സയിലായിരുന്ന പുങ്ങംചാൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു വെള്ളരിക്കുണ്ടിൽ മത്സ്യവില്പനശാലയിൽ ഏറെനാൾ ജോലി ചെയ്തിരുന്നു


വെള്ളരിക്കുണ്ട് :ഗുളികകൾ അമിതമായി കഴിച്ചു ചികിത്സയിലായിരുന്ന പുങ്ങംചാൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. വെള്ളരിക്കുണ്ട് പുങ്ങംചാലിലെ, കാഞ്ഞിരുത്തുങ്കാലിലെ രാജു കുര്യന്റെ മകൻ ജിൻസ് രാജ് (28) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 18നാണ് ജിൻസ് രാജിനെ വീട്ടിനകത്ത് കുഴഞ്ഞു വീണ നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമിതമായി മരുന്നു അകത്തു ചെന്ന കാര്യം വ്യക്തമായത്. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോൾ ഷുഗറിനുള്ള ഗുളികയുടെ ഒഴിഞ്ഞ കവറുകൾ കണ്ടെത്തിയിരുന്നു. ജിൻസ് രാജിന്റെ മരണത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

No comments