Breaking News

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന രാമകൃഷ്‌ണൻ കിനാവൂർ (56) ബംഗളൂരുവിൽ അന്തരിച്ചു

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന രാമകൃഷ്‌ണൻ കിനാവൂർ (56) ബംഗളൂരുവിൽ അന്തരിച്ചു. ബംഗളൂരു വിമാനപുര എച്ച്‌എഎൽ അയ്യപ്പ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ദേശാഭിമാനി വാരിക ഉൾപ്പെടെ നിരവധി ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. സംഗീത ആൽബം, ഹ്രസ്വചിത്രം എന്നിവയിലും മികവ്‌ തെളിയിച്ചു. സോപാന സംഗീതത്തെ ജനകീയമാക്കാൻ നിരവധി രചനകളും നൃത്താവിഷ്‌കാരവും ഒരുക്കി. വിവിധ പുരസ്‌കാരവും നേടിയിട്ടുണ്ട്‌.  കിനാനൂരിലെ പരേതനായ ഗോവിന്ദ മാരാരുടെയും മാണിയമ്മയുടെയും മകനാണ്‌. ഭാര്യ: ലീല (മണലിൽ കാഞ്ഞങ്ങാട്‌). സഹോദരങ്ങൾ: നാരായണൻ, പാർവതി, തങ്കമണി, പരേതയായ രമണി.

No comments