Breaking News

ബദിയഡുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ


കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ കുംബഡാജെ, മയിൽ തൊട്ടിയിലെ കിരൺ ( 30 ), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെയാണ് കാസർകോട് എ എസ്.പി അച്യുത് അശോക്, ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കർണ്ണാടക പുത്തൂരിൽ വച്ച് 24 മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്തത്. പൊലിസ് സംഘത്തിൽ എസ് ഐ മാരായ രൂപേഷ്, സുകുമാരൻ, പ്രസാദ്, സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, അനീഷ്, വർഗ്ഗീസ്, ശ്രീനേഷ്, എന്നിവരും ഉണ്ടായിരുന്നു.കുംബഡാഡെ സർവ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക, ബ്രദ കു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് ഞായറാഴ്ച രാത്രികൊല്ലപ്പെട്ടത്. കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഗ്രൗണ്ടിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ ബാങ്ക് പരിസരത്ത് എത്തിയ പ്രതികൾ സുരേഷിനെ കുത്തുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

No comments