Breaking News

ജി എച്ച് എസ് എസ് ചായ്യോത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകവണ്ടിയുടെ പുസ്തകമേള സംഘടിപ്പിച്ചു പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു


ചായ്യോത്ത് : ജി എച്ച് എസ് എസ് ചായ്യോത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകവണ്ടിയുടെ പുസ്തകമേള പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുമായി അദ്ദേഹം സംവാദവും നടത്തി. ചെറുപ്പത്തിലെ അനുഭവങ്ങളും പ്രകൃതി നിരീക്ഷണവും തന്റെയുള്ളിലെ കവിയെ രൂപപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ചടങ്ങിന് hm ശ്രീ സുനിൽകുമാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ ശ്രീ ബിജു. അധ്യക്ഷം വഹിച്ചു. അഭിലാഷ് എംകെ നന്ദിയർപ്പിച്ചു സംസാരിച്ചു

No comments