Breaking News

ബളാലിൽ വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


വെള്ളരിക്കുണ്ട് : പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബളാൽ പൊന്നുമുണ്ടയിലെ രാജേന്ദ്രന്റെ മകൻ താഴത്തുവീട്ടിൽ നവീൻ(17)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ നവീനിനെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു വങ്കിലും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് സംസ്കാരം നടക്കും. ചായ്യോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

No comments