ജൂലൈ ഒൻപതാം തിയ്യതി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയൻ ബളാൽ പഞ്ചായത്ത് കമ്മിറ്റിയോഗ തീരുമാനം
വെള്ളരിക്കുണ്ട് : ജൂലൈ ഒൻപതാം തിയ്യതി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയൻ ബളാൽ പഞ്ചായത്ത് കമ്മിറ്റിയോഗ തീരുമാനം. വെള്ളരിക്കുണ്ടിൽ നടന്ന യോഗത്തിൽ ബിജു തുളുശ്ശേരി (കെ ടി യു സി ) ആദ്യക്ഷനായി. സാബു ഇടശ്ശേരി (സി ഐ ടി യു ) സ്വാഗതം പറഞ്ഞു.
പണിമുടക്കിന് മുന്നോടിയായി ജൂലൈ 4 ന് കല്ലൻച്ചിറയിൽ നിന്നും ആരംഭിക്കുന്ന കാൽനട പ്രചാരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിക്കും. ജാഥ ഉത്ഘാടനം സി ഐ ടി യു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ നിർവഹിക്കും. ചന്ദ്രൻ വിളയിൽ ജാഥ ലീഡർ ആവുന്ന ജാഥയുടെ സമാപന ഉത്ഘാടനം കെ ടി യു സി നേതാവ് ബിജു തുളുശ്ശേരി നിർവഹിക്കും. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്ത് ഇറക്കണമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ ടി വി തമ്പാൻ, ദിനേശൻ കെ, സന്ധ്യ ശിവൻ എന്നിവർ സംസാരിച്ചു.
No comments