Breaking News

ഇറച്ചി വാങ്ങാൻ എത്തിയ ആൺകുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിച്ച കോഴിക്കടക്കാരൻ അറസ്റ്റിൽ


കാസർകോട്: ഇറച്ചി വാങ്ങാൻ എത്തിയ ആൺകുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിച്ച ചിക്കൻ സ്റ്റാൾ ഉടമ അറസ്റ്റിൽ. കളത്തൂർ, ചെക്ക്പോസ്റ്റിനു സമീപത്തെ ചിക്കൻ സ്റ്റാൾ ഉടമയായ മൊയ്തീ(65)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൊയ്തുവിന്റെ ചിക്കൻ സ്റ്റാളിൽ കോഴി ഇറച്ചി വാങ്ങാനെത്തിയതായിരുന്നു പ്രായപൂർത്തിയാകാത്ത ആൺകുട്ടി. ഈ സമയത്ത് മൊയ്തീൻ കുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ മൊയ്തീനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments