വിവിധ മേഖലകളിൽ അവാർഡ് കരസ്ഥമാക്കി അഭിമാന നേട്ടവുമായി പരപ്പ റോട്ടറി ക്ലബ്
പരപ്പ : 29.06.2025 ഞായറാഴ്ച മാഹി ദന്തൽ കോളേജിൽ വെച്ച് നടന്ന 2024 -2025 വർഷത്തെ അവാർഡ് ദാന ചടങ്ങിൽ കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള റോട്ടറി ഡിസ്ട്രിക്റ്റിലെ 88 ഓളം ക്ലബ്ബുകളിൽ നിന്ന് ഇൻഫന്റ് ക്ലബ് കാറ്റഗറിയിൽ ഔട്ട്സ്റ്റാൻഡിങ് പ്രസിഡണ്ട് അവാർഡ്
റൊട്ടേറിയൻ ജോയ് പാലക്കുടിക്കും എക്സപ്ഷണൽ സെക്രട്ടറി അവാർഡ് റൊട്ടേറിയൻ സന്തോഷ് കുമാറിനും ലഭിച്ചു. കൂടാതെ വിവിധ തലങ്ങളിലായി 20 അവാർഡുകളും നേടിയെടുത്തു കൊണ്ട് മലയോരത്തിന് അഭിമാനമായി പരപ്പ റോട്ടറി ക്ലബ്.
പരപ്പ യിലും പരിസരപ്രദേശങ്ങളിലുമായി ഈ വർഷം വിവിധ സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ട് എന്നും ആ നല്ല പ്രവർത്തനത്തിന് കിട്ടിയ ഈ അംഗീകാരങ്ങൾക്ക് കൂടെ നിന്ന് പ്രവർത്തിച്ച ക്ലബ്ബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സർവോപരി ക്ലബ്ബിനോട് ഒത്തു നിന്ന് നല്ലവരായ നാട്ടുകാർക്കും മാധ്യമ സുഹൃത്തുക്കൾക്കും പരപ്പ റോട്ടറി ക്ലബ്ബിന്റെ പേരിൽ പ്രസിഡണ്ട് ജോയ് പാലക്കുടി നന്ദി അറിയിക്കുകയുണ്ടായി. ക്ലബ്ബിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയ സ്വപ്നഭവനം പദ്ധതിയുടെ ഭാഗമായി നിർധനരായ നാല് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ തീരുമാനിക്കുകയും അതിൽ മൂന്ന് വീടിന്റെ പണി പൂർത്തീകരിച്ച് ജൂലൈ മാസം 20ന് മുൻപായി താക്കോൽദാന കർമ്മം നിർവഹിക്കുന്നതാണെന്നും നാലാമത്തെ വീടിന്റെ പണി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് താക്കോൽദാന കർമ്മം നടത്തുന്നതാണെന്നും പ്രസിഡണ്ട് അറിയിച്ചു.
No comments