Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി


രാജപുരം: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെഎച്ച് ഐമാരായ വിമല കെ, മനോജ്‌ കുമാർ സി, അജിത്ത് സി പി എന്നിവർ പങ്കെടുത്തു

No comments