Breaking News

ബളാൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു


വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമപഞ്ചായത്തിന്റെ യും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. 

അമ്മംകുടത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയിൽ പഞ്ചായത്തിലെ മികച്ചകർഷകകരെയും കർഷകതൊഴിലാളികളെയും ആദരിച്ചു കൊണ്ട് ജനപ്രധി നിധികൾ ഉൾപ്പെടെ ഉള്ളവർ അണിനിരന്ന ഘോഷയാത്രയും നടന്നു..

പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടത്തിയ കർഷകദിനാഘോഷം  ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്   ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു..

ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി.അബ്ദുൾ കാദർ. മോൻസി ജോയ് . പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി. സന്ധ്യ ശിവൻ.വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ . എം. പി. ജോസഫ്.കെ. സി. സാബു. സാജൻ പൈങ്ങോട്ട്. സാജൻ പുഞ്ച.  ഹരീഷ് പി. നായർ കുടുബ  ശ്രീ ചെയർ പേർസൺ മേരി ബാബു. ബളാൽ വനിതാ ബാങ്ക് പ്രസിഡന്റ് രമ്യ ബാബു. പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് കാരായി. തുടങ്ങിയവർ പ്രസംഗിച്ചു..

പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ. ജോസ് വർഗീസ് മുണ്ടനാട്ട്. മുതിർന്ന കർഷകൻ ബാലകൃഷ്‌ണൻ നായർ. വനിതാ കർഷക ജെസ്സി മോൾ മാത്യു കാഞ്ഞിരത്തിങ്കൽ. എസ്. ടി. കർഷകൻ കുഞ്ഞിരാമൻ വാഴത്തട്ട്. വിദ്യാർത്ഥി കർഷകൻ വാസു ദേവ് വാവോലിൽ. മുതിർന്ന കർഷക തൊഴിലാളി കാട്ടൂർ കുഞ്ഞമ്പു നായർ. മുതിർന്ന കർഷകൻ ചെറൂട്ട കുഞ്ഞിക്കണ്ണൻ നായർ. എന്നിവരെ ചടങ്ങിൽ വെച്ച് പൊന്നാടഅണിയിച്ച് ആദരിച്ചു. ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതവും   അസി. കൃഷിഓഫീസർ കെ  ശശീന്ദ്രൻ നന്ദിയും പറഞ്ഞു..

No comments