Breaking News

കാണാതായ ബിരിക്കുളം ഓമനങ്ങാനം സ്വദേശിയായ യുവാവിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പരപ്പ : കാണാതായ കള്ള് ചെത്ത് തൊഴിലാളിയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തിൽ എ.വിനോദ് (41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സമീപത്തെ ചാലിൽ കുളിക്കാൻ പോയതായിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. ബന്ധുക്കൾ വെള്ളരിക്കുണ്ട് പോലീസ് രാത്രി തന്നെ പരാതി നൽകിയിരുന്നു. കേസെടുത്ത് ഇൻസ്പെക്ടർ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനടുത്തുള്ള പ്ലാച്ചിക്കര ഫോറസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. പരേതനായ കൂക്കോട്ട് അമ്പാടിയുടെയും എ ലക്ഷ്മിയുടെയും മകനാണ്. അവിവാഹിതനാണ്.സഹോദരങ്ങൾ:എ രാഘവൻ (പുലയനടുക്കം), എ ചന്ദ്രൻ, എ സുധാകരൻ, എജയൻ കെഎസ്ഇബി (ചോംങ്കോട്).

No comments