അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ഉല്ലാസയാത്ര സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം സംഘടിപ്പിച്ച ഉല്ലാസയാത്ര സന്തോഷത്തിന്റെ നിറവിൽ നടന്നു. കേന്ദ്രത്തിലെ 66 അന്തേവാസികളാണ് യാത്രയിൽ പങ്കെടുത്തത്. അവരോടൊപ്പം കേന്ദ്രത്തിലെ സ്റ്റാഫുകളും ശുശ്രൂഷകരും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഘം കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലേക്ക് യാത്ര തിരിച്ചത് എന്നതും ശ്രദ്ധേയമായി. ആടിയും പാടിയും തമാശകളും പങ്കുവെച്ച്, അന്തേവാസികൾ ദിനം മുഴുവൻ വിനോദത്തിൽ മുഴുകി. ജീവിതത്തിലെ അവശതകളും സങ്കടങ്ങളും മറന്ന്, എല്ലാവരും കുട്ടികളേ പോലെ ആസ്വദിച്ച യാത്രയിൽ 97 കാരിയായ പാറു അമ്മയും മതിമന്ന് പങ്കാളിയായി.
കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ മലപ്പച്ചേരിയിലാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മുതിർന്നവർക്കായി പുതുമയും സന്തോഷവും നിറഞ്ഞ അനുഭവങ്ങൾ ഒരുക്കിയ ഈ യാത്ര, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത ദിനമായി.
No comments