ആശുപത്രിയിൽ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടിയ ഭര്‍ത്താവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കരകളും സ്വദേശികളായ ജയന്തിയും ഭാസുരനുമാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി. വൃക്ക രോഗിയായിരുന്ന ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.ഇന്ന് രാവിലെ തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിലാണ് സംഭവം. ജയന്തിയെ കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാസുരനെ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് ഭാസുരന്‍റെ മരണം. സംഭവത്തെതുടര്‍ന്ന് ആശുപത്രിയിൽ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്‍റെ യഥാര്‍ത്ഥക കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇവരുടെ മൂത്ത മകൻ വിദേശത്താണ്. മകളാണ് കൂടെയുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു കൃത്യത്തിലേക്ക് ഭാസുരൻ പോയതെന്നതാണ് പ്രാഥമിക നിഗമനം.
No comments