Breaking News

ശബരിമലയിലെ സ്വർണകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം...


കാസർകോട്: ശബരിമലയിലെ സ്വർണകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് എംഎൽ അശ്വനിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. സംഘർഷാവസ്ഥയിലെത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലകുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

No comments