Breaking News

മൊഗ്രാൽ പുത്തൂരിൽ ഓടിക്കൊണ്ടിരിക്കെ മീൻ കയറ്റിയ വാൻ കത്തി നശിച്ചു


കാസർകോട്: ഓടിക്കൊണ്ടിരിക്കെ മീൻ കയറ്റിയ വാൻ കത്തി നശിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് തക്ക സമയത്ത് എത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാൽ പുത്തൂർ ദേശീയപാതയിലാണ് സംഭവം. തീപ്പിടിത്തത്തോടൊപ്പം ചെറിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി. തീയണച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.

No comments