സ്വർണ്ണ പാളികൾക്ക് പകരം ചെമ്പ് പാളിയാക്കിയ ദേവസ്വം മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം ; വെള്ളരിക്കുണ്ടിൽ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല നടത്തി
വെള്ളരിക്കുണ്ട് : വിശ്വാസികളെ വഞ്ചിച്ച് ദേവസ്വത്തിൻ്റെ സ്വത്തുക്കൾ കവർന്നെടുത്ത് സ്വർണ്ണ പാളികൾക്ക് പകരം ചെമ്പ് പാളിയാക്കിയ ദേവസ്വം മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ പ്രതിഷേധ ജ്വാല നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എംപി ജോസഫ് അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബാബു കോഹിനൂർ ,ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി മാധവൻ നായർ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് , സിബിച്ചൻ പുളിങ്കാല , വി വി രാഘവൻ ,കെ സുരേന്ദ്രൻ
ബിജു കുഴിപ്പള്ളി , സി വി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പി കെ ബാലചന്ദ്രൻ സ്വാഗതവും ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു. ഇ അശോകൻ ,വി മാധവൻ നായർ , വി അബുഞ്ഞി നായർ , പി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു
No comments