മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് അനുമോദനമർപ്പിച്ച് മലയോര മേഖല...
ചിറ്റാരിക്കാൽ: ഉപജില്ല കായികമേളയിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് , ബാഡ്മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ്, കബഡി- ചെസ്സ് ഓവറോൾ റണ്ണേഴ്സപ്പ് എന്നിവ നേടിയ ജി എച്ച് എസ് എസ് മാലോത്ത് കസ്ബയിലെ കായിക താരങ്ങളെയും, സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥന രാജുവിനെയും ആനയിച്ചുകൊണ്ട് കൊന്നക്കാട് - മാലോം പ്രദേശങ്ങളിലേക്ക് റാലി നടത്തി. കൊന്നക്കാട് ടൗണിൽ കായിക താരങ്ങളെ നാട്ടുകാർ മധുരം നൽകി സ്വീകരിച്ചു. കായികമേളയിൽ മികച്ച വിജയം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത് കായികാധ്യാപകനായ നോയൽ സെബാസ്റ്റ്യൻ്റെ പരിശീലനമാണ്. പി ടി എ പ്രസിഡന്റ് സനോജ് മാത്യു, എസ് എം സി ചെയർമാൻ അരൂപ് സി സി, എം പി ടി എ പ്രസിഡന്റ് ദീപ മോഹൻ , ദിനേശൻ കെ,ചന്ദ്രൻ എം, പ്രിൻസിപ്പൽ മിനി പോൾ, അധ്യാപകരായ പയസ് കുര്യൻ ,രാജേഷ് ആർ കെ, ജയേഷ് കെ, ഹർഷേന്ദ്ര പ്രസാദ് പി കെ, സിനി ജേക്കബ്, ജിതേഷ് തോമസ്, ജയലക്ഷ്മി എം കെ,അശ്വിനി ടീ വി,മറ്റ് പിടിഎ, എംപിടി എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം കൊടുത്തു.
No comments