Breaking News

ഇലക്ട്രിക്കൽ വാഹനങ്ങൾക്കായി ജില്ലയിലെ ആദ്യത്തെ സ്വകാര്യ ചാർജിങ്ങ് സ്റ്റേഷൻ ചെമ്മട്ടംവയലിൽ പ്രവർത്തനം തുടങ്ങി


കാഞ്ഞങ്ങാട്: ഇലക്ട്രിക്കൽ വാഹനങ്ങൾക്കായി ജില്ലയിലെ ആദ്യത്തെ സ്വകാര്യ ചാർജിങ്ങ് സ്റ്റേഷൻ ചെമ്മട്ടംവയലിൽ പ്രവർത്തനം തുടങ്ങി. കെ എസ് ആർ ടി സി ടി ഡിപ്പോക്ക് സമീപം ഐഡിയൽ ചാർജിങ് സ്റ്റേഷൻ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം

കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ,

ബേക്കൽ ഡി വൈ എസ് പി.സി.കെ സുനിൽ കുമാർ, ഗൾഫ് വ്യവസായ പ്രമുഖൻ ബഷീർ തബാസ്കോ എം. പ്രദീപൻ മാവുങ്കാൽ, സ്ഥാപന ഉടമ നിഷാന്ത് എൻജിനീയർ, നെക്സ്റ്റ് വാട്ട് കൺസൾട്ടന്റെ പ്രവർത്തകരായ രത്നാകരൻ, സുഹാസ് കൃഷ്ണൻ ധനേഷ് മടിക്കൈ തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

24 മണിക്കൂർ ചാർജിങ് സൗകര്യവും സ്റ്റാഫിന്റെ സേവനവും ലഭിക്കും. ഒരുമണിക്കൂറാണ് ചാർജിങ് സമയം ഓൺലൈൻ പേയ്മെന്റ്, ശുചിമുറി, ലഘുഭക്ഷണശാല ഫോൺ ചാർജിങ് തുടങ്ങി വിവിധ സൗകര്യങ്ങൾ ഉപഭോക്താകൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

No comments