Breaking News

ഗോത്രവാഹിനി പദ്ധതി പണം കിട്ടിയില്ല ദുരിതത്തിലായി ഡ്രൈവർമാർ


വെള്ളരിക്കുണ്ട് : ഗോത്രവാഹിനി പദ്ധതി, വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തിയ വാഹനങ്ങൾക്ക് പണം കിട്ടിയില്ലെന്ന്‌ പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഗോത്രവാഹിനി പദ്ധതിയുടെയും, പട്ടിക വർഗ്ഗ വകുപ്പ് നടപ്പാക്കിയ വിദ്യാവാഹിനി പദ്ധതിയുടെയും ഭാഗമായി സർവീസ് നടത്തിയ വാഹനങ്ങൾക്കാണ്‌ പണം ലഭിക്കാത്തത്‌.
പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 2022-–-23 വർഷം നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി സർവീസ്‌ നടത്തിയ വാഹനങ്ങൾക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിലെയും, പട്ടികവർഗ്ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ജൂൺമാസം മുതലുള്ള വാടകയുമാണ്‌ കിട്ടാനുണ്ട്. ടാക്‌സി വാഹനം ഓടിച്ചു ജീവിക്കുന്ന ഡ്രൈവർമാരാണ്‌ പണം കിട്ടാതായതോടെ ദുരിതത്തിലായത്‌. ലോണെടുത്ത്‌ വാഹനം വാങ്ങിയവരാണ്‌ ദുരിതത്തിലായത്‌.


No comments