Breaking News

കാസർഗോഡ് ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; സഹപാഠിക്ക് പരുക്ക്


കെ എസ് ടി പി റോഡിൽ നിറയെ പാതാളകുഴികൾ. ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വിദ്യാർഥിക്ക് പരുക്കേറ്റു. ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈകിൾ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയിൽ' മഹേഷ് ചന്ദ്ര ബാലിഗ - അനുപമ ബാലിഗ ദമ്പതികളുടെ മകൾ ശിവാനി (20) ആണ് മരിച്ചത്. മണിപാൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ്.

ബൈക് ഓടിച്ച ആലപ്പുഴ മയ്യളത്തെ ഗോപാലക്കുറുപ്പിന്റെ മകൻ അജിത്ത് കുറുപ്പിനാണ് (20) പരുക്കേറ്റത്. ശിവാനി ബൈകിന്റെ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. കാസർകോട് പ്രസ് ക്ലബ് ജൻക്ഷന് സമീപം ചന്ദ്രഗിരി റോഡിലെ കുഴിയിലാണ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞത്.


ഞായറാഴ്ച രാത്രി കാസർകോട് ബേക്കലിൽ നിന്നും മംഗ്‌ളൂറിലേക്ക് ബുള്ളറ്റ് ബൈകിൽ പോകവെ കാസർകോട് പ്രസ് ക്ലബ് ജൻക്ഷന് മുമ്പ് പുലിക്കുന്നിലെ ഇന്റർലോക് പാകിയ സ്ഥലത്തിന് തൊട്ടടുത്തായുള്ള കുഴിയിൽ തെന്നി വീഴുകയായിരുന്നു. തെറിച്ചുവീണ ശിവാനിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയവരാണ് ഉടൻ മംഗളൂരിലെ ആശുപത്രിയിലെത്തിച്ചത്.


കെ എസ് ടി പി റോഡിൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കുഴികൾ രൂപപ്പെട്ടിരുന്നു. ഇടക്കിടെ കുഴി പേരിന് അടക്കുന്നതല്ലാതെ സമ്പൂർണമായ ടാറിംഗ് ഉണ്ടായിട്ടേയില്ലെന്നാണ് ആക്ഷേപം. ഇതാണ് പാതാളകുഴികൾ രൂപപ്പെടാൻ കാരണമായത്. 

No comments